ഇന്‍സ്റ്റാഗ്രാമിലൂടെ അശ്ലീല സന്ദേശമയച്ചത് ചോദ്യംചെയ്തു; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ ആക്രമിച്ച് യുവാവ്


ഓമശ്ശേരി: സാമൂഹികമാധ്യമത്തില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യംചെയ്ത വിദ്യാര്‍ഥിനിയെ യുവാവ് ആക്രമിച്ചു.സംഭവത്തില്‍ യുവതിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റു. യുവതിയുടെ പരാതിയില്‍ പുത്തൂര്‍ നടമ്മല്‍പൊയില്‍ ചെറുവോട്ട് മിര്‍ഷാദിന്റെപേരില്‍ കൊടുവള്ളി പോലീസ് കേസെടുത്തു.

യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളയക്കുന്ന കാര്യം യുവതി മിര്‍ഷാദിന്റെ വീട്ടിലറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ മിര്‍ഷാദ് അടുത്തദിവസം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ ആക്രമിച്ചു. ഒളിവില്‍പ്പോയ മിര്‍ഷാദിനെ പോലീസ് തിരയുകയാണ്.