ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പുത്തഞ്ചേരി-ഇല്ലത്തുതാഴെ റോഡിന്റെ പണി ഉടന്‍ പുനരാരംഭിക്കണം; ഭീമഹര്‍ജിയുമായി സമഭാവന റസിഡന്‍സ് അസോസിയേഷന്‍


Advertisement

പുത്തഞ്ചേരി: ഒരുവര്‍ഷമായി മുടങ്ങി കിടക്കുന്ന പുത്തഞ്ചേരി – ഇല്ലത്തുതാഴെ പി.എം.എസ്.ജി.വൈ റോഡിന്റെ പണി എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമഭാവന റസിഡന്‍സ് അസോസിയേഷന്‍ ഭീമഹര്‍ജി നല്‍കി. പൊതുമരാമത്ത്, ടൂറിസം മന്ത്രിയുടെ ഓഫീസിലും ജില്ലാ കലക്ടര്‍ക്കുമാണ് ആയിരത്തോളം ഒപ്പുകളുള്ള ഭീമഹര്‍ജി നല്‍കിയത്.

Advertisement

കൂടാതെ പി.എം.എസ്.ജി.വൈ എന്‍ജിനീയര്‍ ഗിരീഷിന്റെ അഭാവത്തില്‍ ഓഫീസ് സ്റ്റാഫിനും പരാതി കൈമാറി. ജലജീവന്‍ ഓഫീസില്‍ എന്‍ജിനിയര്‍ സുരേഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ അബ്ദുല്‍സലാം എന്നിവര്‍ക്കും ഹര്‍ജി നല്‍കിയിട്ടുണ്ട്.

Advertisement

ഉള്ള്യേരി പഞ്ചായത്തിലും അത്തോളി പഞ്ചായത്തിന്റെ കുറച്ചുഭാഗങ്ങളിലുമായി വരുന്ന എട്ടുകിലോമീറ്ററോളം ദൈര്‍ഘ്യത്തിലുള്ള റോഡാണ് പുത്തഞ്ചേരി-ഇല്ലത്തുതാഴെ റോഡ്. നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി കല്‍വര്‍ട്ടുകളുടെയും ഡ്രൈനേജുകളുടെയുമൊക്കെ പ്രവൃത്തി നടന്നിരുന്നു. ഇതിനിടയില്‍ ജലജീവന്‍ പദ്ധതിയ്ക്കുവേണ്ടിയുള്ള പൈപ്പ് പൊട്ടിയതോടെയാണ് പ്രവൃത്തി നിന്നുപോയത്. ഇത് പുനസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി എഗ്രിമെന്റ് വെച്ചാലേ റോഡ് പ്രവൃത്തി പുനരാരംഭിക്കാനാവൂ. ഈ സാഹചര്യത്തിലാണ് സമഭാവന റസിഡന്‍സ് അസോസിയേഷന്‍ ഭീമഹര്‍ജി നല്‍കുന്നത്.

Advertisement

Summary: The work on the Puthancherry-Illathutha road, which has been stalled for a year, should be resumed immediately