ചെണ്ടയും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ പഞ്ചായത്തിന്റെ പദ്ധതി; ശിങ്കാരിമേള യൂണിറ്റ് ആരംഭിച്ച് മൂടാടിയിലെ വനിതകള്‍


Advertisement

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ വനിത ഘടകപദ്ധതിയുടെ ഭാഗമായി ശിങ്കാരിമേള യൂണിറ്റ് ആരംഭിച്ചു. രണ്ട് ലക്ഷം രൂപയാണ് ചെണ്ടയും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കാന്‍ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

Advertisement

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെണ്ടയും അനുബന്ധ ഉപകരണങ്ങളും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കി. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി.അഖില, വി.ഇ.ഒ ജയശ്രീ, സെക്രട്ടറി ഗിരിഷ് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സീതാമണി നന്ദി പറഞ്ഞു.

Advertisement
Advertisement