മൂരാട് ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത്‌ മലപ്പുറം ചേലേമ്പ്ര സ്വദേശി


Advertisement

പയ്യോളി: മൂരാട് ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണു മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിന്‍സി ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.

Advertisement

കണ്ണൂരില്‍ നിന്നും കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മൂരാട് ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്.

Advertisement

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുബ്രഹ്‌മണ്യന്‍ (സി.പി.ഐ.എം പുല്ലിപറമ്പ് ബ്രാഞ്ച് അംഗം) – ഗിരിജ ദമ്പതികളുടെ മകളാണ്.

സഹോദരി: ജിസി.

Advertisement

Description: The woman who fell from the train near Murad Gate and died has been identified