കൊയിലാണ്ടിയില്‍ വന്ദേഭാരത് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മൃതദേഹം ചേലിയ സ്വദേശിനിയുടേത്
കൊയിലാണ്ടി: വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം വന്ദേഭാരത് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ചേലിയ പറയന്‍ കുഴിയില്‍ പുഷ്പയാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: അനഘ, അഭിന. മരുമകന്‍: അനന്തു. സഹോദരങ്ങള്‍: സരസ, ശശി, ചന്ദ്രിക, ലത.
ഇന്നലെ രാവിലെ 8.40ഓടെയാണ് കൊയിലാണ്ടി മേല്‍പ്പാലത്തിന് അടിയിലായി മൃതദേഹം കണ്ടത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
Summary: The woman who died after being hit by Vandebharat at Koyilandy was identified