കൊയിലാണ്ടിയില്‍ വെല്‍ഡിങ് പണിക്കിടെ വാനിന് തീപ്പിടിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപം വര്‍ക്ക് ഷോപ്പില്‍ വെല്‍ഡിങ് പണിക്കിടെ വാനിന് തീപ്പിടിച്ചു. KL56 C 6629 TATA WINGER വാനിന്റെ ബോണറ്റ് പൂര്‍ണമായും കത്തിനശിച്ചു. രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്. .സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ മുരളീധരന്‍ സി. കെ യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാം, ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എം, ഫയര്‍ ഓഫീസര്‍മാരായ ഹേമന്ദ് ബി, ഇര്‍ഷാദ്, ബിനീഷ് കെ, സിജിത്ത് സി, ഹോംഗാര്‍ഡ് ബാലന്‍, പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.