കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപം ചെങ്കല്ല് കയറ്റിയ ലോറിയുടെ ടയറിനു തീപിടിച്ചു; ഗതാഗതം തടസ്സപെട്ടു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ലോറിയുടെ ടയറിനു തീപിടുത്തം, സമയോചിതമായ ഇടപെടലിലൂടെ തീയണച്ചതിനാൽ അപകടം ഒഴിവായി. കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപത്തു വേകാണ് ലോറിയുടെ ടയറിനു തീപിടിച്ചത്. ഇതിനെത്തുടർന്ന് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

ഇന്ന് രാത്രി ഒമ്പതരയോടെ കൂടിയാണ് സംഭവം. ചെങ്കല്ല് കയറ്റി കണ്ണൂരിൽ നിന്നും വരുകയായിരുന്നു വാഹനം. ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം.

ഉടനെത്തന്നെ സ്ഥലത്തുണ്ടായിരുന്നവരെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദന്റെ നേതൃത്വത്തിൽ ഏത്തുകയും വെള്ളമുപയോഗിച്ച് തീ അണക്കുകയും ചെയ്തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിത് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്, ജിനീഷ് കുമാർ, ഷിജു ടി പി, അനൂപ്, സനിൽരാജ്, നിതിൻരാജ്, ഷാജു, ഹോംഗാർഡ് ബാലൻ ടിപി എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.