ഗുജറാത്ത് ടൂറിസം വകുപ്പ് ക്ഷണിച്ചു; ലോക പട്ടം പറത്തല്‍ ഉത്സവത്തില്‍ കൊയിലാണ്ടി സ്വദേശിയുടെ ടീമും
കൊയിലാണ്ടി: ലോക പട്ടം പറത്തല്‍ ഫെസ്റ്റിവല്‍ ഗുജറാത്തില്‍ നടന്നു കൊണ്ടിരിക്കെ അഭിമാനിക്കാന്‍ കൊയിലാണ്ടിക്കും വകയുണ്ട്. ഇത്തവണ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് കൊയിലാണ്ടി സ്വദേശി അഡ്വക്കറ്റ് ശ്രീജിത്തിന്റെ ടീമാണ്. ഗുജറാത്ത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമാണ് കേരളത്തില്‍ നിന്നുളള ടീം പങ്കെടുക്കുന്നത്.
കൊയിലാണ്ടി സ്വദേശിയായ അഡ്വക്കറ്റ് ശ്രീജിത്ത് കുമാര്‍ അരങ്ങാടത്തും ക്യാപ്റ്റന്‍ അനൂപ് നായര്‍, എസ് ഭഗത് ജിത്ത്, എം.എസ് ഭവദേവ് എന്നിവരടങ്ങുന്ന ഫോഴ്സ് ഇന്ത്യ ടീം മത്സരത്തില്‍ പങ്കെടുക്കുന്നു. ടീമിന്റെ ഉദ്ഘാടനം ഗുജറാത്തില്‍ നടന്നു. ലോകോത്തര പട്ടം പറത്തല്‍ വിദഗ്ദരായ മോര്ഗന്,ക്രിസ്റ്റിയന്‍ വൈക്കിംങ്ങ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അഹമ്മദാബാദില്‍ സബര്‍മതി ഗാന്ധി ആശ്രമത്തിനോട് ചേര്‍ന്നുളള സില്‍വര്‍ ക്ലൗഡിലായിരുന്നു പരിപാടി.
അഡ്വക്കറ്റ് ശ്രീജിത്ത് അരങ്ങാടത്ത് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോഴ്സ് ഇന്ത്യ അഡ്വഞ്ചര്‍ ആന്‍ഡ് എന്റര്‍ടെയ്മെന്റ് ക്ലബ്ബിന്റെ സ്ഥാപകനും ചെയര്‍മാനും കൂടിയാണ്. ഡല്‍ഹിയില്‍ നിന്നുളള ക്യാപ്റ്റന്‍ അനൂപ് നായരാണ് ജനറല്‍ സെക്രട്ടറി.
ഫോഴ്സ് ഇന്ത്യ അഡ്വഞ്ചര്‍ ആന്‍ഡ് എന്റര്‍ടെയ്മെന്റ് ക്ലബ്ബിന്റെ ചടങ്ങില്‍ മുഹമ്മദ് ഷാഹിര്‍,രാജേഷ് നായര്‍ കൈറ്റ് ലാബ് (കേരള) നിതേഷ് ലക്കും(ഗുജറാത്ത്) മൂരാരി ശര്‍മ്മ (ബീഹാര്‍) തുടങ്ങി നിരവധി ലോകോത്തര പട്ടം പറത്തല്‍ വിദഗ്ദര്‍ പങ്കെടുത്തു.
[mid5]