കുട്ടികള്‍ക്കായി കൃത്യതയോടെയുളള പരിശീലനം; കൊയിലാണ്ടിയില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് ഏപ്രില്‍ 15 ന് തുടക്കമാകും


കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 15 ന് തുടക്കമാകും. ക്യാമ്പിന്റെ ഉദ്ഘാടനം സര്‍വീസസ് മുന്‍ താരം കുഞ്ഞിക്കണാരന്‍ നിര്‍വ്വഹിക്കും.

വ്യാപാരി വ്യവസായി വനിതാ നേതാവ് സൗമിനി മോഹന്‍ദാസ് മുഖ്യാതിഥിയാവും, സെപക് ത്രോ, ഖോ, ഖോ, എന്നീ കായിക ഇനങ്ങളില്‍ 5-ാം ക്ലാസ് മുതല്‍ 8 വരെ ക്ലാസിലുള്ളവര്‍ക്കാണ് ക്യാമ്പിലൂടെ പരിശീലനം നല്‍കുന്നത്.