കടലില്‍ പോയ ബോള്‍ എടുത്ത് തിരകെ മടങ്ങവെ തിരയില്‍പ്പെട്ടു, മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായത് കൂട്ടുകാരോടൊപ്പം കളിക്കാനെത്തിയപ്പോള്‍


Advertisement

വടകര: മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായത് കടല്‍ക്കരയില്‍ കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിനെയാണ് കടലില്‍ കാണാതായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

Advertisement

കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയതായിരുന്നു അനു ചന്ദ്. കളിക്കുന്നതിനിടെ ബോള്‍ കടലില്‍ പോയപ്പോള്‍ കടലിലിറങ്ങി ബോള്‍ കരയിലേക്കെറിഞ്ഞ ശേഷം കുട്ടി തിരയില്‍ പെട്ടുപോകുകയായിരുന്നു. അടിയൊഴുക്ക് കാരണം കാൽ വഴുതി വീണതാകാമെന്നാണ് പറയുന്നത്.

Advertisement

നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. ഇരുട്ടായതിനാല്‍ തിരച്ചില്‍ നിര്‍ത്തി വെച്ചു. നാളെ തിരച്ചില്‍ പുനഃരാരംഭിക്കും.

Advertisement

Summary:  the student went missing at vatakara Muttungal Maliekal beach when he came to play with his friends.