മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കുക ലക്ഷ്യം; മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൊയിലാണ്ടി ബ്ലോക്കില്‍ തുടക്കം
കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൊയിലാണ്ടി ബ്ലോക്കില്‍ തുടക്കമായി. സമ്പൂര്‍ണ മാലിന്യമുക്തം സംസ്ഥാനം എന്നലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ക്യാമ്പയനിന്റെ തുടര്‍ച്ചയായി തദ്ദേശസ്ഥാപനങ്ങളെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതയില്‍ എത്തിക്കുക എന്നതാണ് രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തല ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.അഭിനീഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയില്‍, ഷീബ മലയില്‍, എ.എം സുഗതന്‍ മാസ്റ്റര്‍ അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജേഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍ ഇന്റെണല്‍ വിജിലന്‍സ് ഓഫീസര്‍ രാജേഷ്.എ എന്നിവര്‍ സംസാരിച്ചു.
ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ടി.പ്രസാദ്ശില്‍പ്പശാല വിശദീകരണം നടത്തി. വിവിധ വിഷയങ്ങളെ സംബന്ധിച്ച് ബ്ലോക്ക് ജി.ഒ ഷാജു, ശുചിത്വ മിഷന്റെ ജിഷ എന്നിവര്‍ ക്ലാസ് എടുത്തു.