ആരോ​ഗ്യ സംരക്ഷണത്തിന് യോ​ഗ ശീലമാക്കാം; കൊയിലാണ്ടിയിൽ രണ്ടാംഘട്ട കുടുംബശ്രി യോഗ പരിശീലനത്തിന് തുടക്കമായി


കൊയിലാണ്ടി: നഗരസഭ കുടുംബശ്രി യോഗ പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിന് എഡിഎസ് തലത്തിൽ തുടക്കമായി. മരുതൂരിൽ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റി ഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, കൗൺസിലർ എം. പ്രമോദ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുഖ്യതിഥിയായ രാജലക്ഷ്മി ടീച്ചർ യോഗയെപ്പറ്റി സംസാരിച്ചു. നോർത്ത് സിഡിഎസ് ചെയർപേഴ്സൻ ഇന്ദുലേഖ എം.പി പദ്ധതി വിശദികരണം നടത്തി. നിർവ്വഹിച്ചു. സിഡിഎസ് വൈസ് ചെയർ പേഴ്സൺ സുധിന സ്വാഗതവും മെമ്പർ സൗമിനി നന്ദിയും പറഞ്ഞു.

ഭാരതത്തിൽ 3000 വർഷങ്ങൾക്ക് മുമ്പ് തന്നെ ആവിർഭവിച്ചതാണ് യോഗാഭ്യാസം. ആസനങ്ങളും ശ്വസനനിയന്ത്രണവും ഉൾപ്പെടെ എട്ട് ഘടകങ്ങൾ അടങ്ങിയ ഒരു പരിശീലനരീതിയാണിത്. പേശികളുടെ വ്യായാമവും ശ്വാസോച്ഛാസത്തിന്റെ നിയന്ത്രണവും സ്വശരീരത്തിലേക്ക് കേന്ദ്രീകരിച്ച് ചെയ്യുന്ന ഒരു മാനസിക ശാരീരിക പരിശീലനമാണ് യോഗ. ആരോഗ്യപരമായ തലത്തിൽ നോക്കുമ്പോൾ മറ്റേതൊരു വ്യായാമവും പോലെ യോഗ പരിശീലനവും ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്.

യോഗാ പരിശീലനത്തിൽ ഒരു വ്യക്തി സ്വന്തം ശരീരത്തിലേക്കും തൽസമയം പ്രവർത്തിക്കുന്ന പേശികളിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി വളരെയേറെ പ്രയോജനകരമാണ്. ഇത് ശരിയായ മാനസിക-ശാരീരിക ഏകോപനം സാധ്യമാക്കുന്നു.