ആഘോഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി തിരുവങ്ങൂര്‍; സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണ ജൂബിലി പരിപാടികള്‍ക്ക് ജനുവരി 26 ന് തിരിതെളിയും
ചേമഞ്ചേരി: സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണ ജൂബിലി 2024 ജനുവരി 26, 27, 28 തിയ്യതികളില്‍ നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് ജനുവരി 26 ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
അന്നേ ദിവസം മണ്‍മറഞ്ഞ സൈരിബാരവാഹികളുടെ ഫോട്ടോ അനാഛാദനവും തുടര്‍ന്ന് സൈരി ബാലവേദിയുടെ കലാപരിപാടികളും അരങ്ങേറും. വനിതാവേദിയുടെ നൃത്തശില്‍പ്പം, ബാലവേദിയുടെ നാടകം എന്നിവയുമായിരിക്കും വേദിയിലെത്തുന്നത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ഗ്രൗണ്ടില്‍ എല്ലാദിവസവും 5.30 നാണ് പരിപാടികള്‍ ആരംഭിക്കുക. 26, 27, 28 തിയ്യതികളില്‍ നടക്കുന്ന കലാപരിപാടികളോടെ സൈരി തിരുവങ്ങൂരിന്റെ തിരശ്ശീല താഴുകയാണ്.
രണ്ടാം ദിനമായ ജനുവരി 27ന് സാംസ്‌ക്കാരിക സമ്മേളനത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി മുഖ്യാതിഥിയാവും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയവക്ക് ശേഷം വനിതാവേദിയുടെ കലാപരിപാടികള്‍, മുതിര്‍ന്നവരുടെ കോല്‍ക്കളി, അറബനമുട്ട്, നാടകം എന്നിവയുണ്ടാകും.
ജനുവരി 28 ന് ഫോക്ക് ലോര്‍ അക്കാഡമി ചെയര്‍മാന്‍ ഡോ: കോയ കാപ്പാട് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത ഗായകന്‍ അലോഷിയുടെ സംഗീത വിരുന്നും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അശോകന്‍ കോട്ട്, വത്സന്‍ പല്ലവി, എം ബാലകൃഷ്ണന്‍, പി കെ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.