ഇരുചക്രവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനാവാത്ത അവസ്ഥയില്‍ അരിക്കുളം മുക്കിലെ റോഡ്; ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്ന റോഡിലൂടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു (വീഡിയോ കാണാം)


അരിക്കുളം: ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് തകര്‍ന്ന റോഡ് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അരിക്കുളം മുക്കില്‍ സഹകരണ ബേങ്കിന് സമീപം ഇന്നലെ രാത്രിയാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയതിനെ തുടര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടത്. അടുത്തിടെ നിര്‍മ്മിച്ച റബ്ബറൈസ്ഡ് റോഡാണ് തകര്‍ന്നത്.

രാത്രിമുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അരിക്കുളം നടുവത്തൂര്‍ മുത്താമ്പി വഴിയാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

ജെ.സി.ബി ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കി പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി റോഡ് പുനസ്ഥാപിക്കാനുള്ള പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനസ്ഥാപിക്കാന്‍ രണ്ട് മൂന്ന് ദിവസമെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്.

വീഡിയോ കാണാം: