അക്ഷര ദീപം തെളിയിക്കല്‍, രചനാ മത്സരങ്ങള്‍, പ്രഭാഷണം; പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ വായനാ പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമായി


Advertisement

പയ്യോളി: പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ നേതൃത്വത്തില്‍ നടത്തിയ വായനാ പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമയി. ഗ്രന്ഥശാല സംഘം മേഖലാ സമിതി കണ്‍വീനര്‍ കെ.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Advertisement

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അംഗത്വ വാരാചരണം, അക്ഷര ദീപം തെളിയിക്കല്‍, ശ്രീനാരായണഭജനമഠം ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആസ്വാദന കുറിപ്പ് രചനാ മത്സരങ്ങള്‍, വായനയുടെ പ്രസക്തിയെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍ എന്നിവ നടന്നു.

Also Read- ‘ജനങ്ങൾ തമ്മിലുള്ള ബന്ധം കാത്തുസൂക്ഷിച്ച ലീഡർ’; ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ കൊയിലാണ്ടി എംഎല്‍എ പി വിശ്വൻ മാസ്റ്റർ

Advertisement

സമാപന പരിപാടിയില്‍ അനുരാജ് വരിക്കാലില്‍ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ചന്ദ്രന്‍ മുദ്ര അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പി.കെ വിജയന്‍ നിര്‍വ്വഹിച്ചു. ഹരീഷ് മാസ്‌റര്‍, എ.ടി രഞ്ജിത്ത്, ഇ.കെ ബിജു, വി.കെ മുനീര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി ചന്ദ്രന്‍ സ്വാഗതവും പി.എം ഹരിദാസ് നന്ദിയും രേഖപ്പെടുത്തി.

Advertisement