കടയ്ക്കുമുന്നിൽ നിർത്തിയിട്ട ബെെക്ക് കുത്തിത്തെറിപ്പിച്ചു, ആളുകൾ ചിതറിയോടി; മലപ്പുറം ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം (വീഡിയോ കാണാം)


Advertisement

മലപ്പുറം: നിലമ്പൂര്‍ കരുളായി ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം. ചെറുപുഴയിലെ കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കുത്തിത്തെറിപ്പിച്ചു. ആനയുടെ വരവും ആക്രമണവും കണ്ട് ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടങ്ങളൊന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

Advertisement

നിലമ്പൂര്‍ കാടുകളോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണ് കരുളായി. ചെറുപുഴയിലാണ് കാട്ടാന ഇറങ്ങിയത്. ആനയുടെ പരാക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. രാത്രി എട്ടരയോടെ ചെറുപുഴ പാലത്തിന് സമീപത്തുകൂടി കാട്ടാന ജനവാസമേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. കടയുടെ മുന്‍പില്‍ നിര്‍ത്തിയിട്ട ബൈക്ക് കുത്തിമറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഓടിക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെ ആന പാഞ്ഞടുക്കുന്നതും അക്രമിക്കാനെത്തുന്ന ആനയില്‍നിന്ന് നാട്ടുകാര്‍ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

Advertisement

പ്രദേശവാസികളും വനപാലകരും ചേര്‍ന്ന് ആനയെ വനമേഖലയിലേക്ക് കടത്തിവിട്ടു. കരുളായി പഞ്ചായത്തിലെ ഭൂമിക്കുത്ത്, മയിലമ്പാറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാട്ടാനശല്യം അതിരൂക്ഷമാണ്. ഇതിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം.

Advertisement

Summary: The prowess of elephant in Malappuram Cherupuzha