രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി
ന്യൂദല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 15 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എല്‍ പി ജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില 1769.50 രൂപയാകും.
അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ മാസത്തിന്റേയും ആദ്യ ദിവസം പാചക വാതക വില പരിഷ്‌കരിക്കാറുണ്ട്.
വിമാന ഇന്ധനത്തിന്റെ വില കുറച്ചിട്ടുണ്ട്. ലിറ്ററിന് ഏകദേശം 1221 രൂപയാണ് കുറച്ചിരിക്കുന്നത്. പുതിയ വിലകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.