ഏറാമലയിൽ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനെ കുത്തിയത് മദ്യ-മയക്കുമരുന്ന്- അടിപിടി കേസിലുൾപെട്ട ആൾ; സ്ഥലത്ത് പരിശോധന നടത്തി സയന്റിഫിക് സംഘം


Advertisement

വടകര: ക്ഷേത്രോത്സവത്തിലെ ഡ്യൂട്ടിക്കിടയിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനും നടുവണ്ണൂർ സ്വദേശിയുമായ അഖിലേഷിനെ ആക്രമിച്ചതിനും പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. അഖിലേഷിനെ കുത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യ-മയക്കുമരുന്ന്- അടിപിടി കേസിലുൾപെട്ട പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. എടച്ചേരി സി.ഐ ശിവൻ ചോടത്തിന്റ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Advertisement

അതേ സമയം സംഭവം നടന്ന സ്ഥലത്ത് സയന്റിഫിക് ഓഫീസർ കെ.വി നബീലയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. രക്തസാമ്പിളുകളും മറ്റും സയന്റിഫിക് സംഘം പരിശോധനക്കെടുത്തു.

Advertisement


Also Read: ‘മോശമായ ഭാഷയിൽ എന്തൊക്കയോ അവർ വിളിച്ച് പറയുന്നുണ്ടായിരുന്നു, അഖിലേഷിന് കുത്തേറ്റപ്പോഴാണ് അവൻ പുറകിലുണ്ടെന്ന് മനസിലായത്’; ഏറാമലയിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്


ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ഉത്സവത്തിനിടെ പണം വെച്ച് ചീട്ട് കളിയും, ചട്ടി കളിയും നടക്കുന്ന വിവരം നാട്ടുകാർ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം എത്തിയത്. എന്നാൽ അപ്പോഴേക്കും ആളുകൾ ഓടിമറഞ്ഞിരുന്നു. തിരികെ വരികയായിരുന്ന പോലീസ് സംഘത്തിൽ ഉൾപ്പെട്ട അഖിലേഷിനെ യുവാവ് കത്തിപോലുള്ള മാരകായുധം ഉപയോ​ഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലതൃപ്തികരമാണ്.

Advertisement

Summary:The person involved in the alcohol-drugs-assault case stabbed the policeman on duty in Eramala; A scientific team inspected the spot