ഹജ്ജ് യാത്രക്കയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി തിക്കോടി സ്വദേശികളായ ദമ്പതികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി പരാതി; നാല് പേര്‍ക്കെതിരെ കേസ്


പയ്യോളി: ഹജ്ജ് യാത്രക്കായി കൊണ്ട് പോകാമെന്ന് പറഞ്ഞ് തിക്കോടി സ്വദേശികളില്‍ നിന്നും പതിനൊന്നാര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടിയിലെ ദമ്പതികളായ യൂസഫ്, സുഹറ എന്നിവരുടെ പരാതിയില്‍ വടകര, മലപ്പുറം സ്വദേശികളായ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

മലപ്പുറത്തെ അഫ്‌സല്‍, ഭാര്യ ഫെമിന, ഇരിങ്ങല്‍ കോട്ടക്കലിലെ ഹാരിസ്,വടകരയിലെ സക്കീര്‍ എന്നിവര്‍ക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്.മൂരാട് സ്വദേശി മുഖാന്തരമാണ് ഇവര്‍ തട്ടിപ്പ് സംഘവുമായി പരിചയത്തിലാവുന്നത്.

മലപ്പുറത്തെ ചെമ്മനാടുള്ള സ്ഥാപനത്തിലെ അഫ്‌സലും ഭാര്യ ഫെമിനയും ചേര്‍ന്ന് ഹജ്ജ് സൌകര്യമൊരുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പലതവണയായി പതിനൊന്നര ലക്ഷം രൂപ നല്‍കിയതെന്ന്പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

വടകര, മലപ്പുറം, കണ്ണൂര്‍, ഭാഗങ്ങളില്‍ നിന്ന് നിരവധി പേരില്‍ നിന്നായി സംഘം ഇത്തരത്തില്‍ പണം തട്ടിയെടുത്തതായി പൊലീസിന് സംശയമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണംഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.