ബീച്ച് ആശുപത്രിയിലേക്ക് 2000 ഗ്ലൗസ് വാങ്ങിനല്‍കി; മാതൃകയായി കോഴിക്കോട്ടെ ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ് മാര്‍ക്കറ്റിംഗ് സൊസൈറ്റി


കോഴിക്കോട്: ബീച്ച് ആശുപത്രിയിലേക്ക് 2000 ഗ്ലൗസ് വാങ്ങി നല്‍കി മാതൃകയാവുകയാണ് ഈ സഹകരണ സ്ഥാപനം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്ന സ്ഥാപനമാണ് ”കൈത്താങ്ങാവുക”എന്ന പദ്ധതിയുടെ ഭാഗമായി ബീച്ച് ഹോസ്പിറ്റലിലേക്ക് 2000 ഗ്ലൗസ് വാങ്ങി നല്‍കിയത്.

കര്‍ഷകരുടെ ഉന്നമനം പ്രധാന ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൂടിയാണ് എന്‍.എം.ഡി.സി. സ്ഥാപനം ചെയര്‍മാന്‍ കെ.കെ.മുഹമ്മദ്, ജനറല്‍ മാനേജര്‍ വിപിന എന്നിവരില്‍ നിന്നും ഹോസ്പിറ്റല്‍ സൂപ്രണ്ട് ആശ ദേവി ഗ്ലൗസ് ഏറ്റുവാങ്ങി.

പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇനിയും സാമൂഹിക പ്രതിബന്ധത ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുമെന്നും, ഒപ്പം നിലവിലെ കാലഘട്ടത്തില്‍ സഹകരണപ്രസ്ഥാനത്തിന്റെ അനിവാര്യത ജനങ്ങള്‍ക്കിടയില്‍ അവബോധം ലക്ഷ്യവച്ചുള്ള കാര്യപരിപാടികളല്‍ സംഘടിപ്പിക്കുമെന്നും സ്ഥാപനത്തിന്റെ ചെയര്‍മാന്‍ കെ.കെ.മുഹമ്മദ് വ്യക്തമാക്കി.

സ്ഥാപനത്തിന്റെ ഈ പ്രവൃത്തി ഏറ്റവും ഉപകാരപ്രദവും അഭിനന്ദാര്‍ഹവുമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ സെക്രട്ടറി ആന്റ് ട്രഷറര്‍ അഗസ്തി, എ.ആര്‍.എം.ഒ ഡോ.ഹസീന, നഴ്‌സിംഗ് ഓഫീസര്‍ സുജിത എന്നിവര്‍ സംബന്ധിച്ചു.