തന്ത്രി ബ്രഹ്‌മശ്രീ മേല്‍പ്പള്ളിമന ഉണ്ണികൃഷ്ണന്‍ അടി തിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വം; കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ പുതുക്കി നിര്‍മ്മിച്ച നാഗത്തറ സമര്‍പ്പിച്ചു



ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ പുതുക്കി നിര്‍മ്മിച്ച നാദത്തറ സമര്‍പ്പിച്ചു. തന്ത്രി ബ്രഹ്‌മശ്രീ മേല്‍പ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടി തിരിപ്പാട് നിര്‍വ്വഹിച്ചു. പിഷാരികാവ് ദേവസ്വം മേല്‍ശാന്തി നാരായണന്‍ മൂസത്, ചന്ദ്രശേഖരന്‍ പുതിയേടുത്തു കണ്ടി, മധുസൂദനന്‍ നമ്പൂതിരി അയ്യാടത്തില്ലം സനല്‍ ശ്രീവിദ്യ, ശ്രീനിവാസന്‍ പാലത്തും വീട്ടില്‍, സന്തോഷ് കൈലാസ്, വാണി. പി.പി., എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു.


പത്മനാഭന്‍ ധനശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ വി സദാനന്ദന്‍ , കുട്ടികൃഷ്ണന്‍ കന്മന, മണികണ്ഠന്‍ മേലേടുത്ത് ,
വിമല്‍രാജ് ശശിധരന്‍ ഉണ്ണികന്മന വി.ടി മനോജ് നമ്പൂതിരി ഷൈജു കെ.കെ എന്നിവരും സംസാരിച്ചു.