വര്‍ഷങ്ങള്‍ക്ക് മുമ്പ് ചക്കിട്ടപാറയില്‍ നടന്ന കൊലപാതകം; ആദ്യം സ്വാഭാവിക മുങ്ങി മരണം, പിന്നീട് ബന്ധുവായ പ്രതി പിടിയില്‍, ഉണ്ണിരാജ് ഐപിഎസ് പറയുന്നു
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് ഓര്‍മകള്‍ പങ്കുവച്ച് ഉണ്ണിരാജ് ഐപിഎസ്. സഫാരി ചാനലില്‍ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം സര്‍വ്വീസ് ജീവിത കാലഘട്ടങ്ങളിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരിക്കുന്നത്.
കൂരാച്ചുണ്ട് സ്റ്റേഷനിന്‍ ജോലിചെയ്തിരുന്ന കാലഘട്ടത്തില്‍ ചക്കിട്ടപ്പാറയില്‍ നടന്ന ഒരു നാലുവയസ്സുകാരന്റെ മരണത്തെക്കുറിച്ച് അദ്ദേഹം അതില്‍ പറയുന്നുണ്ട്. കരിങ്കല്‍ ക്വറിയിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ച കുട്ടിയുടെ മരണം ആദ്യം എല്ലാവരും മുങ്ങിമരണമാണെന്നായിരുന്നു കരുതിയിരുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മുങ്ങി മരണമാണെന്നാണ് ലഭിച്ചിരുന്ന വിവരം. എന്നാല്‍ പിന്നീട് അത് ഒരു കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ തൂക്കമുള്ള മാലയും കൈയ്യിലണിഞ്ഞിരുന്ന വളയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന അമ്മയുടെ വെളിപ്പെടുത്തലായിരുന്നു കൂടുതല്‍ അന്വേഷണത്തിലേക്ക് നയിച്ചത്.
ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ പോലീസ് ആദ്യം അന്വേഷണം ബന്ധുക്കളിലേക്കും അയല്‍ക്കാരിലേക്കും കേന്ദ്രീകരിക്കുകയായിരുന്നു. അങ്ങനെ അന്വേഷണത്തിനൊടുവില്‍ പ്രതി കുട്ടിയുടെ അച്ഛന്റെ ഇളയ സഹോദരനാണെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനായി അയാള്‍ കുട്ടിയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. കുട്ടി ബന്ധുക്കളോട് പറയും എന്നതിനാല്‍ അയാൾ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തില്‍ ഒരുപക്ഷെ പുറത്തു നിന്നുള്ള ഒരാളാണ് മോഷണം നടത്തിയിരുന്നതെങ്കില്‍ കുട്ടിയുടെ ജീവന്‍ അപകടത്തില്‍പ്പെടില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.
കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് ആഭരണങ്ങള്‍ ഇട്ട് കൊടുക്കുന്നതും മറ്റുും നമ്മുടെ അഹങ്കാരമോ പൊങ്ങച്ചമോ ആവുമ്പോഴും ഇത്തരം അപകടങ്ങള്‍ ഇതിനു പിന്നില്‍ സംഭവിക്കാം എന്നത് ഓര്‍ക്കണമെന്നും അങ്ങനെ ഒരു സാഹചര്യം ഒരുക്കാതിരിക്കുക എന്നത് നമ്മുടെ ബാധ്യതയായി കാണണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. പോക്‌സോ കേസുകളില്‍പ്പോലും ബന്ധുക്കള്‍ പ്രതികളായി മാറുന്ന കാലത്ത് കുട്ടികളുടെ സുരക്ഷിതത്വം നമ്മുടെ പ്രധാന ഉത്തരവാദിത്വമായി കാണണമെന്നും ഓർമപ്പെടുത്തുകയാണ്.