എം.ജി ബല്‍രാജ് മാഷിനും പി.ഷീബ ടീച്ചര്‍ക്കും യാത്രയയപ്പ്; ആന്തട്ട ഗവ. യു.പി സ്‌കൂളില്‍ ഒരുമാസം നീണ്ട വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനം
അരങ്ങാടത്ത്: ആന്തട്ട ഗവ.യു.പി. സ്‌കൂള്‍ 110 ആം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ്, അധ്യാപിക പി.ഷീബ എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ സമാപിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷയായി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് എല്‍.എസ്.എസ് നേടിയ അഞ്ച് കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. 14 കുട്ടികള്‍ക്കുള്ള എന്റോവ്‌മെന്റ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി. ശിവാനന്ദന്‍ നല്‍കി. ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ മുഖ്യപ്രഭാഷണം നടത്തി.
പന്തലായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ.ജുബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം സുധ.എം, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ അബ്ദുള്‍ നാസര്‍, പി.ടി.എ.പ്രസിഡണ്ട് എ.ഹരിദാസ്, രാജേഷ് പി.ടി.കെ, ബേബി രമ.കെ എന്നിവര്‍ പ്രസംഗിച്ചു.
ഒരു മാസക്കാലമായി വിവിധ പരിപാടികളാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സംഘടിപ്പിക്കപ്പെട്ടത്. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ആന്തട്ട ഗവ. യു.പി. സ്‌കൂള്‍ എസ്.എസ്.ജി. ചെയര്‍മാന്‍ എം.കെ. വേലായുധന്‍, നാടക പ്രവര്‍ത്തകരായ അരങ്ങാടത്ത് വിജയന്‍, അലി അരങ്ങാടത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വിദ്യാധരന്‍ മാഷ് ആലപിച്ച ഗാനങ്ങള്‍ സദസ്സിനെ സംഗീത സാന്ദ്രമാക്കി തീര്‍ത്തു. സംഗീത അധ്യാപിക വിനോദിനി, അഡ്വ.കെ.ടി. ശ്രീനിവാസന്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.