കാണാതായ വാകയാട് സ്വദേശിനിയെ പറശ്ശിനിക്കടവില്‍ കണ്ടെത്തി


ബാലുശ്ശേരി: ഇന്നലെ കാണാതായ വാകയാട് സ്വദേശിനിയെ പറശ്ശിനിക്കടവില്‍ കണ്ടെത്തി. ബാലുശ്ശേരി-കൊയിലാണ്ടി റൂട്ടില്‍ യാത്ര ചെയ്യവേ രാത്രി 7.30യോടെയാണ് ഇവരെ കാണാതായത്.

രാവിലെ യുവതിയെ പറശ്ശിനിക്കടവില്‍ കണ്ട ഒരാള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. യുവതി ഇപ്പോള്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ്. ബന്ധുക്കള്‍ തളിപ്പറമ്പിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.