പലസ്തീനിലെ  കൂട്ടക്കൊലകള്‍; രാജ്യാന്തര കോടതി വിധി നടപ്പാക്കാന്‍ യു.എന്‍ മുന്നിട്ടിറങ്ങണമെന്ന് ഐ എസ് എം പ്രവര്‍ത്തക സംഗമം


നന്തിബസാര്‍: ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ അവസാനിപ്പിക്കാന്‍ രാജ്യാന്തര കോടതി വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ യു.എന്‍ മുന്നിട്ടിറങ്ങണമെന്ന് ഐ.എസ് .എം.ജില്ലാ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.

കോടതി വിധിയെ അപമാനിക്കുന്ന സമീപനമാണ് ഇസ്രയേല്‍ ഭാഗത്ത് നിന്നുണ്ടാകുന്നത്. വംശഹത്യയാണ് ഇസ്രയേല്‍ നടത്തുന്നതെന്നാണ് കോടതിവിധി. വിവിധ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത് മനുഷ്യ സമൂഹത്തിന്റെ ദുരന്തത്തിലേക്ക് നയിക്കുമെന്നും പ്രവര്‍ത്തക സംഗമത്തില്‍ പറഞ്ഞു.

സംസ്ഥാന സമിതിയംഗം സുബൈര്‍ ഗദ്ദാഫി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് നൗഫല്‍ ബിനോയ് അധ്യക്ഷനായി. ഈലാഫ് ജില്ലാ കണ്‍വീനര്‍ ഷാനവാസ് പൂനൂര്‍, അന്‍വര്‍ പൈക്കളങ്ങാടി, തന്‍സീല്‍ വടകര, സുബൈര്‍ കൊയിലാണ്ടി, സലീം പയ്യോളി, റാഷിദ് മണമല്‍ എന്നിവര്‍ സംസാരിച്ചു.