അയനിക്കാട് ആളൊഴിഞ്ഞ പറമ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരണപ്പെട്ടു; മരിച്ചത് അയനിക്കാട് സ്വദേശി


പയ്യോളി: അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. അയനിക്കാട് സ്വദേശിയായ ചൊറിയന്‍ ചാലില്‍ പ്രബീഷ് ആണ് മരണപ്പെട്ടത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

അയനിക്കാട് താരാപുരം ബസ് സ്റ്റോപ്പിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രബീഷിനെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.

അച്ഛന്‍: പ്രഭാകരന്‍. അമ്മ: കനകലത. സഹോദരിമാര്‍: പ്രബിത ചന്ദ്രന്‍ (തച്ചന്‍കുന്ന്), പ്രജിഷ ഷൈജു (തിക്കോടി). മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവരും.