കൊയിലാണ്ടിയിലെ ഹോട്ടല്‍ വ്യാപാരി വീട്ടുവളപ്പില്‍ മരിച്ച നിലയില്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹോട്ടല്‍ വ്യാപാരി വീട്ടുവളപ്പില്‍ മരിച്ച നിലയില്‍. നന്തിബസാര്‍ പോവതി വയല്‍ കുഞ്ഞിരാമ നിവാസില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വീട്ടുവളപ്പില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം രണ്ട് മണിയോടെ നന്തിയിലെ വീട്ടിലെത്തിക്കും. മൂന്നുമണിക്ക് മുമ്പായി സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കൊയിലാണ്ടി എല്‍.ഐ.സി ഓഫീസിന് സമീപം കല്ല്യാണി റസ്റ്റോറന്റ് നടത്തിവരികയായിരുന്നു. ഭാര്യ: അനൂജ (തിക്കോട). മകന്‍: അരുണ്‍ ചന്ദ്. മരുമകള്‍: ഐശ്വര്യ (മഞ്ഞളാട് കുന്ന്)