കുട്ടികളില്‍ കൗതുകമുണര്‍ത്തി ഷാമില്‍ മൂടാടിയുടെ മായാജാലം; ബാലസംഘം പയ്യോളി ഏരിയ കമ്മിറ്റിയുടെ ബാലദിന ഘോഷയാത്ര പുറക്കാട് മിനി സ്റ്റേഡിയത്തില്‍


Advertisement

പയ്യോളി: ബാലസംഘം പയ്യോളി ഏരിയ കമ്മറ്റി സംഘടിപ്പിച്ച ബാലദിന ഘോഷയാത്ര പുറക്കാട് മിനി സ്റ്റേഡിയത്തില്‍ പി.കെ കൃഷ്ണദാസ് വടകര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആര്യ നന്ദയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഏരിയാ സെക്രട്ടറി ജി.കെ ദില്‍ജിത്ത്, ഏരിയാ കണ്‍വീനര്‍ ടി. ഷീബ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

Advertisement

സ്വാഗത സംഘം കണ്‍വീനര്‍ സുകുമാരന്‍ സ്വാഗതവും, ആര്‍ദ്ര ശിവാനി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഷാമില്‍ മൂടാടി ഒരുക്കിയ മനസ്സിന്റെ മായാജാലം ബാലസംഘം കൂട്ടുകാര്‍ക്ക് കൗതുകമുണര്‍ത്തി.

Advertisement
Advertisement