കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് യു പി സ്‌കൂളിലേക്കുള്ള വഴി അടക്കാനുള്ള റെയില്‍വേയുടെ നീക്കം; നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ റെയില്‍വേ അമിനിറ്റീസ് ചെയര്‍മാന് നിവേദനം നല്‍കി സ്‌കൂള്‍ പിടി എയും പ്രധാനാധ്യാപികയും


കൊയിലാണ്ടി: കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് യു പി സ്‌കൂളിലേക്കുള്ള വഴി അടക്കാനുള്ള റെയില്‍വേ ഉദ്യോഗസ്ഥരുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പ്രധാനധ്യാപികയും പിടിഎയും മുന്‍ റെയില്‍വെ അമിനിറ്റീസ് ചെയര്‍മാനുമായ പി.കെ കൃഷ്ണദാസിന് നിവേദനം നല്‍കി.

കാലങ്ങളായി പ്രദേശവാസികളും സ്‌കൂള്‍ കുട്ടികളും ഉപയോഗിച്ച് വരുന്ന വഴി തടസ്സപ്പെടുത്തുന്നതിന് മുന്‍പ് പ്രദേശത്തോട് ചേര്‍ന്ന് അണ്ടര്‍ പാസ് സംവിധാനം ഒരുക്കി തരണം എന്ന് സംഘം ആവശ്യപ്പെട്ടു. ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ്, സ്‌കൂള്‍ പി.ടി.എ പ്രസിഡണ് സി ഗിരീഷ്, മുന്‍ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതീഷ് ചന്ദ്രന്‍, ബി.ജെ.പി. വെങ്ങളം ഏരിയ പ്രസിഡണ്ട് പ്രസാദ് വെങ്ങളം, അഭിന്‍ അശോക്, സി. കൃഷ്ണന്‍, ടി.പി പ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.