കന്നൂര് സ്വദേശിനിയുടെ സ്വര്‍ണ്ണ പാദസരം കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കന്നൂര് ആനവാതില്‍ സ്വദേശിനി യുടെ സ്വര്‍ണ്ണപാദസരം കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൊയിലാണ്ടി ടൗണ്‍ഹാളിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശിച്ചിരുന്നതായി പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഫുഡ്പാത്ത് പരിസരത്തും മെഡിക്കല്‍ സ്റ്റോറിലും പോയിരുന്നു. എവിടെ വച്ചാണ് പാദസരം നഷ്ടമായതെന്ന് അറിയില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഒരു പാദസരം നഷ്ടമായ വിവരം അറിയുന്നതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. പാദസരം കണ്ടുകിട്ടുന്നവര്‍ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9446648230.