നന്തിയില്‍ തെങ്ങുകയറുന്നതിനിടെ യന്ത്രത്തില്‍ കാല്‍കുടുങ്ങി; ഇറങ്ങാന്‍ കഴിയാതെ ദീര്‍ഘ നേരം തെങ്ങില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന


നന്തിബസാര്‍: തെങ്ങില്‍ കയറവെ തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. ഇന്ന് ഉച്ചയോടെയാണ് സംഭവം. നന്തി മുത്താഴം ബീച്ചിനടുത്തെ തെങ്ങില്‍ കയറവെയാണ് മൂലാട് കാറിലക്കണ്ടി കോളനി സ്വദേിയായ ബാലന്റെ കാല്‍ തെങ്ങുകയറ്റ യന്ത്രത്തില്‍ കുടുങ്ങിയത്.

തുടര്‍ന്ന് തെങ്ങില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. തെങ്ങില്‍ ദീര്‍ഘ നേരം കുടുങ്ങിയ ബാലനെ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെത്തി റോപ്പിന്റെയും നെറ്റിന്റെയും സഹായത്തോടുകൂടി അനൂപ്,ബബീഷ് പി എം ,സിവിൽ  ഡിഫന്‍സ്
വളണ്ടിയര്‍ പ്രതീഷ് എന്നിവർ മുകളിൽ കയറുകയും  ഇദ്ദേഹത്തെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി.കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ പി.കെ ബാബു, എഫ്. ആര്‍.ഒ മാരായ ജിനീഷ് കുമാര്‍, അരുണ്‍ എസ്, അനൂപ്, ബബീഷ്, നിതിന്‍ രാജ്, റഷീദ്, ഹോംഗാര്‍ഡുമാരായ സോമരാജ്, ബാലന്‍, സുജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.