സഹോദരനെ തുടര്‍ച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച പാടുകള്‍, ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ആഴത്തിലുള്ള മുറിവ്; വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കൊല്ലപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പ്രതിയുടെ സഹോദരന്, മുത്തശ്ശി, പെണ് സുഹൃത്ത് എന്നിവരടക്കം അഞ്ച് പേര്‍ക്ക് തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്.
പ്രതി അഫാന്റെ സഹോദരന് അഫ്സാന്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ട്. തുടര്‍ച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായിട്ടാണ് പ്രഥമിക നിഗമനം. തലയുടെ ഒരു വശത്ത് ടി മോഡലിലാണ് മുറിവ്. മൂന്ന് മുറിവുകളും ആഴത്തിലുള്ളത്. ചെവിയിലും മുറിവുണ്ട്. അഫാന്റെ പെണ് സുഹൃത്ത് ഫര്‍സാനയുടെ നെറ്റിയിലാണ് മുറിവുള്ളത്. ഈ മുറിലും ഏറെ ആഴത്തിലാണ്.
അഫാന്റെ മുത്തശ്ശി സല്‍മാബീവിയുടെ തലയുടെ പിന്‍ഭാഗത്ത് മാരകമായ പരിക്കുണ്ട്. കമ്മലുകള്‍ മൃതദേഹത്തിലുണ്ട്. പ്രതി അഫാന്റെ പിതാവിന്റെ സഹോദരന് ലത്തീഫിന്റെ വീട്ടില്‍ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളുണ്ട്. അലമാര തുറന്ന നിലയിലാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ശരീരത്തില്‍ നിന്നും ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടല്ല.
അഞ്ച് പേരെയും സാമ്പത്തിക കാരണത്താലാണ് കൊന്നതെന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ലെന്നും പ്രതിയുടെ മാനസിക നില, ലഹരി ഉപയോഗിച്ചുണ്ടോ എന്നടക്കമുള്ള പരിശോധനകള്‍ ഇനിയും നടത്തേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം
കൊലപാതകത്തിനായി ചുറ്റിക വാങ്ങിയ കടകള്‍ പോലീസ് കണ്ടെത്തി. വിവിധയിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് സംഘം തിരിച്ച് അന്വേഷണം നടത്തിവരികയാണ്.
Summary: the-inquest-process-of-the-venjaramood-massacre-has-been-completed.