സംസ്ഥാന ബജറ്റ്; കോടതി ഫീസ് ഉയര്‍ത്തുവാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് ഇന്ത്യന്‍ ലോയേര്‍സ് കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി
കൊയിലാണ്ടി: കേരള സംസ്ഥാന ബഡ്ജറ്റില്‍ കോടതി ഫീസ് ഉയര്‍ത്തുവാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യന്‍ ലോയേര്‍സ് കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഡ്വ പി.ടി. ഉമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ എം. മഹേഷ്, അഡ്വ എം. സതീഷ് കുമാര്‍, അഡ്വ. പി. പ്രഭാകരന്‍, അഡ്വ. എം ബിന്ദു, അഡ്വ. ടി.ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.
അഡ്വക്കറ്റുമാരായ കെ. അശോകന്‍, വി.പി വിനോദ്, എം. ഉമ്മര്‍, അശ്വിന, സീന പി, ബിജി, അമല്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.