പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; മണിയൂര്‍ സ്വദേശിക്ക് നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി


Advertisement

വടകര: പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്കു നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും. മണിയൂര്‍ മന്തരത്തൂര്‍, കല്ലുനിരപറമ്പില്‍ വീട്ടില്‍ രാജീവന്‍ (57) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ബാലികക്കു നല്‍കാനും വിധിന്യായത്തില്‍ പറയുന്നു.

Advertisement

2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം, രാവിലെ സ്‌കൂളിലേക്കു പോവുകയായിരുന്ന ബാലികയെ പ്രതി ആളൊഴിഞ്ഞ ഇടവഴിയില്‍ വച്ചു ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കരഞ്ഞു വീട്ടിലേക്കു ഓടിയ ബാലിക അമ്മയോട് കാര്യം പറയുകയായിരുന്നു.

Advertisement

വടകര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സബ്ബ് ഇന്‍സ്പെക്ടര്‍ കെ.എ .ഷെറഫുദീന്‍ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.

Advertisement