പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം; ഒ. അച്യൂതന്‍ നായര്‍ സ്മാരക ഗ്രന്ഥാലയം പ്രവര്‍ത്തനമാരംഭിച്ചു
കൊയിലാണ്ടി: ഒ. അച്യൂതന്‍ നായര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയിന്‍ ഉള്‍പ്പെടുത്തിയാണ് ഗ്രന്ഥാലയത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ മൂടാടി ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ അധ്യഷത വഹിച്ചു. ബാബു മാസ്റ്റര്‍ സ്വാഗതവും ഫോട്ടോ അനാചാദനം ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ കെജീവാനന്ദന്‍ മാസ്റ്ററും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദന്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ എഴുത്തച്ഛന്‍ പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊവസര്‍ അനില്‍ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാവിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. അഭിനീഷ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഖില എം.പി, വാര്‍ഡ് മെമ്പര്‍മാരായ സുനിത കക്കുയില്‍, ലതിക പുതുക്കുടി, ലത .കെ.പി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം സി. കുഞ്ഞമ്മദ്, കെ.വി രാജന്‍, കെ. സത്യന്‍, വി.പി ഭാസ്‌കരന്‍, എ.ടി വിനീഷ് മാസ്റ്റര്‍, രജീഷ് മാസ്റ്റര്‍ മാണിക്കോത്ത്, ഇ.കെ കുഞ്ഞുമോസ, ടി.കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി വിനോദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാട്ടിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ നടന്നു.