മഴയില്‍ ബൈപ്പാസിനായെടുത്ത മണ്ണൊലിച്ച് വീടും കിണറും മലിനമായി; കൊയിലാണ്ടിയില്‍ വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഒരു കുടുംബം
കൊയിലാണ്ടി: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായെടുന്ന മണ്ണൊലിച്ച് വീടും കിണറും ചെളിക്കുളമായ അവസ്ഥയിലാണ് കൊയിലാണ്ടിയിലെ ഒരു കുടുംബം. കൊയിലാണ്ടി നഗരസഭയില്‍ താമസിക്കുന്ന സിത്താര പ്രസാദ് എന്ന വ്യക്തിയുടെ വീടാണ് നിലവില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലായത്.
സമീപത്തെ ബന്ധുവീട്ടിലാണ് സിത്താരയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ചെളിവെള്ളം കുത്തിയൊലിച്ചത് കാരണം കിണര്‍വെള്ളം മലിനമാവുകയും വീടിന് ചുറ്റും ചെളി നിറയുകയും ചെയ്തിട്ടുണ്ട്. കൂലിപ്പണിക്കാരായ സിത്താരയും ഭവര്‍ത്താവ് പ്രസാദും പ്ലസ് ടു വിദ്യാര്‍ഥിയായ മകളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വീടും കിണറും ശുചിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.