ഗ്യാസ് സിലിണ്ടര്‍ ലീക്കായത് പരിഭ്രാന്തി സൃഷ്ടിച്ചു; കൊയിലാണ്ടിയില്‍ അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടല്‍, ഒഴിവായത് വന്‍ദുരന്തം


കൊയിലാണ്ടി: കൊയലാണ്ടിയില്‍ ഗ്യാസ് സിലിണ്ടറിലുളള നോബ് പൊട്ടി ഗ്യാസ് ലീക്കായി. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന് പിറകിലുള്ള ക്രസന്റ് ഹൗസില്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടിലെ ഗ്യാസാണ് ലീക്കായത്.

ഗ്യാസ് സിലിണ്ടര്‍ വന്‍ ശബ്ദത്തോടെ ലീക്കാകുകയും തണുത്തുറഞ്ഞു നില്‍ക്കുകയും ആയിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയ ശേഷം റെഗുലേറ്റര്‍ അഴിച്ചുമാറ്റി ഗ്യാസ് ലീക്ക് പൂര്‍ണ്ണമായും ഇല്ലാതാക്കി സിലിണ്ടര്‍ സുരക്ഷിതമാക്കി.

ഗ്രേഡ് .എസ്.ടി.ഒ പ്രദീപ് കെ. യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത് ബി, ജിനീഷ് കുമാര്‍, നിധിപ്രസാദ ഇ എം, റഷീദ് കെ.പി, ഹോം ഗാര്‍ഡ് സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.