കോട്ടൂരില്‍ കിണറിനടിയില്‍ പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്; കിണറ്റിലകപ്പെട്ട തൊഴിലാളികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാസേന


Advertisement

കോട്ടൂര്‍: കിണറിനടിയില്‍ കല്ലിട്ട് പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്. തൃക്കുറ്റിശ്ശേരി സ്വദേശി കരുവത്തില്‍ താഴെ എം.കെ.സത്യനാണ് പരിക്കേറ്റത്. കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയയുടെ കിണറ് കുഴിച്ച് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Advertisement

പടവ് കെട്ടുന്നതിനായി കയറുകൊണ്ട് കല്ല് കെട്ടി ഇറക്കുന്നതിനിടെ കല്ല് തെന്നി താഴെ വീഴുകയായിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് സത്യനെ കിണറ്റില്‍ നിന്നും മുകളിലേക്ക് കയറ്റി ആശുപത്രിയിലെത്തിച്ചത്. സഹപണിക്കാരായ പത്മനാഭന്‍ തേയക്കളത്തില്‍, ബാലകൃഷ്ണന്‍ പീടികവളപ്പില്‍, അശോകന്‍, തല്പണ്ണ എന്നിവരും സംഭവസമയത്ത് കിണറിനുള്ളിലുണ്ടായിരുന്നു. ഇവരെ അഗ്നിരക്ഷാ സേന റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തേക്ക് കയറ്റി.

Advertisement

സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി.ഗിരീശന്റെയും ,അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.ആര്‍.സത്യനാഥ്, വി.വിനീത് എന്നിവര്‍ കിണറ്റിലിറങ്ങി സ്ട്രക്ചറിലാണ് സത്യനെ പുറത്തെടുത്തത്.

Advertisement

രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.പി.രജീഷ്, എം.പിആരാധ് കുമാര്‍, ജി.ബി.സനല്‍രാജ്, ആര്‍.ജിനേഷ്, എം.ജി.അശ്വിന്‍, ഗോവിന്ദ്, ഹോംഗാര്‍ഡ് എം.രാജീവന്‍ എന്നിവരും തിരുവാലി അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സറും, നാട്ടുകാരനുമായ വി.കെ.സിദ്ദീഷും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Summary: The fire rescue team of Perambra brought the laborers trapped in the well