കതിരണിഞ്ഞ് മൂടാടിയിലെ വയലുകള്‍; ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലെ നെല്‍കൃഷി വിളവെടുത്തു


മൂടാടി: കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൂന്നാം വാര്‍ഡില്‍ ജവാന്‍ കൃഷിക്കൂട്ടം കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

ചിങ്ങപുരം സി.കെ.ജി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും സ്‌കൗട്ട് ആന്‍ഡ് ഗൈഡും കൊയ്ത്തിന് സഹായിക്കാനെത്തി. എളമ്പിലാട് എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൃഷി പഠിക്കാനും കൊയ്ത്ത് കാണാനും പാടത്ത് എത്തിയതും വിളവെടുപ്പിന് ഉത്സവപ്രതീതി പകര്‍ന്നു. കൃഷി ഓഫീസര്‍ കെ.വി നൗഷാദ് പദ്ധതി വിശദീകരിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഹറ ഖാദര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ.വി ഉസ്ന, വി.കെ രവീന്ദ്രന്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ആര്‍.എസ് രജീഷ്, പി.ടി.എ പ്രസിഡന്റ് വി.വി സുരേഷ്, വിജയരാഘവന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍ ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം എം.ടി റെജുല സ്വാഗതവും ജവാന്‍ കൃഷിക്കൂട്ടം കണ്‍വീനര്‍ സത്യന്‍ ആമ്പിച്ചിക്കാട്ടില്‍ നന്ദിയും പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ ടി.കെ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ ദീപ, സ്‌കൗട്ട് ക്യാപ്റ്റന്‍ എ.സീന, കൃഷി അസിസ്റ്റന്റ് വിജില വിജയന്‍, ജവാന്‍ കൃഷിക്കൂട്ടം അംഗങ്ങള്‍ എന്നിവര്‍ കൊയ്ത്തിന് നേതൃത്വം നല്‍കി.

summary: The fields of  Moodadi time to harvest; We also harvested the paddy crop of the project for agriculture