കലക്‌ട്രേറ്റില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കലക്‌ട്രേറ്റില്‍ കുഴഞ്ഞുവീണ ജീവനക്കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. എ.ഡി.എം ഓഫീസ് ജീവനക്കാരനായ എം ഗിരീഷാണ് മരിച്ചത്. നവംബര്‍ 23 ന് കലക്ട്രേറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
പോലൂര്‍ പയമ്പ്ര സ്വദേശിയാണ് ഗിരീഷ്. പരേതരായ താമരത്ത് ദാമോദരന്‍ -സുമതി ദമ്പതികളുടെ മകനാണ്.
ഭാര്യ: അജീഷ. വിദ്യാര്‍ത്ഥികളായ ആരതി, ദിയ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: പ്രതാപന്‍, ജമുന, രേണുക. സഞ്ചയനം ഞായറാഴ്ച.