താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട പിക്കപ്പിന്റെ ഡ്രൈവറെ മര്‍ദ്ദിച്ച് വാഹനം തട്ടികൊണ്ടുപോയി; 65000ത്തോളം രൂപ കവര്‍ന്ന ശേഷം വാഹനം ഉപേക്ഷിച്ചു


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാഹനം അര്‍ദ്ധരാത്രി തട്ടിക്കകൊണ്ടുപോയി കവര്‍ച്ച നടത്തി. വ്യജനമ്പര്‍ പ്ലേറ്റ് പതിച്ച ഇന്നോവയിലെത്തിയ സംഘം ഡ്രൈവര്‍ ഷാഹിദിനെ മര്‍ദ്ദിച്ച് പിക്കപ്പുമായി കടന്നു കളയുകയായിരുന്നു.

Advertisement

വാഹനത്തിന്റെ ഡാഷ് ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 65000ത്തോളം രൂപ കവര്‍ന്ന സംഘം വാവാട്ടിനു സമീപം പിക്കപ്പ് ഉപേക്ഷിച്ചു.

Advertisement

വയനാട്ടില്‍ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോള്‍ വെസ്റ്റ് കൈതപ്പൊയിലില്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങുന്ന അവസരത്തിലാണ് സംഭവം.താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement