പേരാമ്പ്ര മുളിയങ്ങലില്‍ തോട്ടില്‍ യുവതിയുടെ മൃതദേഹം
പേരാമ്പ്ര: മുളിയങ്ങലില്‍ വയലിന് സമീപമുള്ള തോട്ടില്‍ യുവതിയുടെ മൃതദേഹം. മുളിയങ്ങള്‍ ടൗണില്‍ നിന്നും പുളിയോട്ട് മുക്കിലേക്ക് പോകുന്ന റോഡില്‍ കായല്‍മുക്ക് വയലിലെ തോട്ടിലാണ് മൃതദേഹം കണ്ടത്. 35 വയസോളം പ്രായം തോന്നും. ചുരിദാറാണ് ധരിച്ചിരിക്കുന്നത്.
ഇന്ന് പതിനൊന്നുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികള്‍ വിവരം അറിയിച്ചതിന് പിന്നാലെ പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.
ഫോറന്‍സിക് അധികൃതരെത്തി പരിശോധിച്ചശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും. ആളെ തിരിച്ചറിഞ്ഞിട്ടില്ല.