പുതുവര്‍ഷത്തില്‍ കുടുംബത്തോടൊപ്പം യാത്ര, നിനച്ചിരിക്കാതെ വാഹനാപകടം; മേപ്പയ്യൂര്‍ സ്വദേശിനികളുടെ ആകസ്മിക മരണത്തിന്റെ ഞെട്ടലില്‍ നാട്, സംസ്ക്കാരം ഇന്ന് രാത്രി
മേപ്പയ്യൂര്‍: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ അപകടത്തില്‍ മരിച്ച മേപ്പയ്യൂര്‍ സ്വദേശിനികളുടെ മരണത്തിന്റെ ഞെട്ടലില്‍ നാട്. ജനകീയമുക്ക് സ്വദേശികളായ പാറച്ചാലില്‍ ശോഭന, പാറച്ചാലില്‍ ശോഭ എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തില്‍ മരണപ്പെട്ടത്. സഹോരങ്ങളുടെ ഭാര്യമാരായ ഇരുവരും കുടംബത്തോടൊപ്പം പുതുവര്‍ഷത്തില്‍ തമിഴ്‌നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് നിനച്ചിരിക്കാതെ അപകടം പതിയിരുന്നത്.
ശോഭയുടെ മകൾ അശ്വതിയുടെ ഭർത്താവ് മിഥുന്‍ രാജ് തമിഴ്‌നാട്ടില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മിഥുന് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ അവിടെയുള്ള സാധനങ്ങളുള്‍പ്പെടെ കൊണ്ടുവരുന്നതിനായി സഹായിക്കാനായിരുന്നു ഇവര്‍ പോയത്. വരുംവഴി മധുര ക്ഷേത്രത്തിലേക്ക് പോകവേയായിരുന്നു അപകടം. ഡിസംബര്‍ 31ന് അർധരാത്രിയോടെയാണ് കുടുംബം കാറിൽ യാത്ര തിരിച്ചത്.
അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് കൂട്ടികള്‍ അടക്കം 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവാനി(3), ഇസാനി (3), മിയ മിതാലി (7), അശ്വതി (28), അരുന്ധതി (18), അഞ്ജലി (31), അജിത (40), ഉണ്ണികൃഷ്ണന്‍ (65), ഷിബിന്‍ (38), മിഥുന്‍ രാജ്(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന് മുമ്പ് യാത്രയ്ക്കിടെ എടുത്ത ഗ്രൂപ്പ് സെല്‍ഫി ഷിബിന്‍ ഫാമിലി വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തിരുന്നു. ശോഭയുടെയും ശോഭനയുടെയും കൂടെയുള്ള അവസാനഫോട്ടോയാവും അതെന്ന് ആരും കരുതിയിരുന്നില്ല. മരിച്ച ശോഭ തൊഴിലുറപ്പ് തൊഴിലാളിയും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയും നാട്ടിലെ പൊതുപ്രവർത്തനങ്ങളിലെ സജീവ പങ്കാളിയുമായിരുന്നു.
അപകടവാര്‍ത്തയറിഞ്ഞ് കുടുംബം ഇന്നലെ തമിഴ്‌നാട്ടിലേക്ക് തിരിച്ചു. ശോഭയുടെയും ശോഭനയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേഹം ഇന്ന് രാത്രി 12 മണിയോടെ മേപ്പയ്യൂരില്‍ എത്തിക്കും സംസ്കാരം 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പരേതനായ പാറച്ചാലില്‍ ബാലകൃഷ്ണനാണ് ശോഭയുടെ ഭര്‍ത്താവ്.
മക്കള്‍: ഷെബിന്‍ (ബെവ്‌കോ), അശ്വതി കൃഷ്ണ.
മരുമക്കള്‍: അഞ്ജലി, മിഥുന്‍രാജ്,
പരേതനായ ഗോവിന്ദനാണ് ശോഭനയുടെ ഭര്‍ത്താവ്.
മക്കള്‍: സോജി, ഷോജി.
മരുമക്കള്‍: അരവിന്ദന്‍ ജനകീയ മുടക്ക്(ഫുഡ് ആന്റ് സേഫ്റ്റി), പ്രദീപന്‍ പയ്യോളി (ഫയര്‍ഫോഴ്‌സ്).
Description: The dead bodies of Shobha and Shobhana will be brought to Meppayur tomorrow