കരുവാളിപ്പ് മാറും, മുഖം സുന്ദരമാകും; ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇങ്ങനെ ചെയ്തുനോക്കൂ


ഹാരം പാചകം ചെയ്യുമ്പോള്‍ നമ്മള്‍ പല കറികളിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ഉരുളക്കിഴങ്ങ് ശരീര സൗന്ദര്യത്തിന് ഉത്തമമായൊരു ഘടകമാണെന്ന് നമ്മളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാവും അറിയുക. ഉരിളക്കിഴങ്ങിന്റെ നീരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങ് നീര് മുഖത്തു പുരട്ടുന്നത് പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

ഉരുളക്കിഴങ്ങില്‍ പല ചേരുവകളും ചേര്‍ത്തും അല്ലാതെ തനിയേയും മുഖത്തു പുരട്ടാം. ദിവസവും ഉരുളക്കിഴങ്ങു നീര് മുഖത്തു പുരട്ടുന്നതു കൊണ്ടുള്ള ചില പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ചും അറിയാം.

നല്ല നിറം: പ്രധാനപ്പെട്ടകാര്യം നല്ല നിറം ലഭിയ്ക്കും എന്നുള്ളത് തന്നെയാണ്. ഉരുളക്കിഴങ്ങ് നീര് ശരീരത്തിന്റെ ഏത് ഭാഗത്തായാലും ഇരുണ്ട നിറം അകറ്റാന്‍ ഉത്തമമാണ്. ഉരുളക്കിഴങ്ങ് അരച്ചെടുത്ത് അതിന്റെ നീര് മുഖത്തും ശരീരഭാഗങ്ങളിലും പുരട്ടി അല്‍പ സമയത്തിന് ശേഷം കഴുകി കളയുക. നല്ല നിറവ്യത്യാസം കാണാം. കക്ഷത്തിലെ കറുപ്പ് നിറം അകറ്റാനും കഴുത്തിന് ചുറ്റും ഉണ്ടാകുന്ന ഇരുണ്ട നിറം മാറാനുമൊക്കെ ഉരുളക്കിഴങ്ങ് നീര് പതിവായി പുരട്ടുന്നത് നല്ലതാണ്. മുഖത്തുണ്ടാകുന്ന കരുവാളിപ്പ് ഇല്ലാതാകാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്.

കണ്ണിനു താഴെയുള്ള കറുപ്പ്: ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കണ്ണിനു താഴെയുള്ള കറുപ്പ്. കണ്ണട ഉപയോഗിക്കുന്നവരിലാണ് ഇത് കൂടുതലായും കണ്ട് വരുന്നത്. ഉറക്കക്കുറവുള്ളവരിലും ഇത് കൂടുതലായും കണ്ട് വരാറുണ്ട്.കണ്ണിനു താഴെയുള്ള കറുപ്പു നിറം കുറയ്ക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഇത് പഞ്ഞിയിലാക്കി കണ്ണിനു മുകളില്‍ വയ്ക്കാം. ഉരുളക്കിഴങ്ങ് കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് കണ്ണിനു മുകളില്‍ വയ്ക്കാം. ദിവസവും ഉപയോഗിച്ചാല്‍ പെട്ടെന്ന് ഈ പ്രശ്നത്തെ പരിഹരിക്കാം. ഇത് കണ്ണിന്റെ ക്ഷീണം അകറ്റി തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ഇതിനൊപ്പം റോസ് വാട്ടര്‍ അഥവാ പനിനീര് കൂട്ടിച്ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഫീ റാഡിക്കലുകളെ ചെറുക്കാനും: ഫ്രീ റാഡിക്കലുകളെ ചെറുക്കാനും അണുക്കളെയും ബാക്ടീരിയകളെയും ചര്‍മ്മത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളെല്ലാം ഉരുളക്കിഴങ്ങിലും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലെ അസിഡിക് ഗുണങ്ങള്‍ അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങളെ തുറക്കാന്‍ അനുവദിക്കുന്നു. ചര്‍മ സുഷിരങ്ങളില്‍ അടിഞ്ഞു കൂടുന്ന അഴുക്കാണ് പലപ്പോഴും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്. ഇതിനുളള നല്ലൊരു പരിഹാരമാണ് ഇത്.

ചര്‍മ്മത്തിലെ കറുത്ത പാടുകള്‍: ചര്‍മ്മത്തിലെ കറുത്ത പാടുകളെയും മറ്റ് പല ചര്‍മ്മ പ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. മുഖത്തെ കറുത്ത കുത്തുകള്‍ക്ക് ഉരുളക്കിഴങ്ങും മഞ്ഞളും ചേര്‍ത്ത മിശ്രിതം തേച്ചാല്‍ മതി. ഉരുളക്കിഴങ്ങ് ചതച്ചരച്ച് അല്‍പം മഞ്ഞള്‍ അതിലേക്ക് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് കറുത്ത പാടുകളും കുത്തുകളും കാണുന്നിടത്ത് തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.