മൂടാടി ഗോഖലെ യു.പി സ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന പരിപാടികൾക്ക് തുടക്കമായി


Advertisement

മൂടാടി: ഗോഖലെ യു.പി സ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന പരിപാടികൾക്ക് തുടക്കമായി. ഫെബ്രുവരി 6, 7, 8 തീയ്യതികളിലായി നടക്കുന്ന പരിപാടികളുടെ ഭാഗമായ ഇന്റര്‍ സ്‌കൂള്‍ ഫുട്ബോൾ ടൂർണ്ണമെന്റും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും സൗഹൃദ ഫുട്ബോൾ മത്സരവും കഴിഞ്ഞ ദിവസം നടന്നു.

Advertisement

മത്സരം ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഷഹീർ, കരുണാകരൻ മാസ്റ്റർ, പ്രധാനാധ്യാപകൻ ടി.സുരേന്ദ്രകുമാർ, ബിനു വി.കെ, രഘുനാഥൻ മാസ്റ്റർ, റാഷിദ്‌ മാസ്റ്റർ, അശ്വിൻ മാസ്റ്റർ, സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു.

Advertisement

ഇന്ന്‌ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം പന്തലായനി ബ്ലോക്ക്‌ പ്രസിഡണ്ട്‌ ബാബുരാജ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം കൊയിലാണ്ടി എംഎൽഎ ജമീല കാനത്തിൽ നിർവ്വഹിക്കും.

Advertisement

Description: The centenary celebrations of Moodadi Gokhale UP School have started