മൂടാടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഓവുചാലില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


Advertisement

കൊയിലാണ്ടി: മൂടാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണു. ഹാജി പി.കെ സ്‌കൂളിന് സമീപത്ത് ഇന്ന് വൈകിട്ട് 4മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല.

Advertisement

സ്‌കൂളിന് സമീപത്തെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂളിന്റെ മതിലില്‍ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്.

Advertisement

ബാലുശ്ശേരി സ്വദേശികളായ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്. പയ്യോളി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റ പഞ്ച് ഇവി കെഎല്‍ 76 ഇ 6319 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ദമ്പതികളെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Advertisement

Description: The car went out of control and fell into the ditch