പെരുവട്ടൂരില്‍ കിണറില്‍ വീണ് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിച്ചു
കൊയിലാണ്ടി: പെരുവട്ടൂരില്‍ കിണറ്റില്‍ വീണ് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിച്ചു. പതിനാറാം വാര്‍ഡില്‍ കക്കാട് വീട്ടില്‍ ലക്ഷ്മി അമ്മയാണ് മരണപ്പെട്ടിരുന്നത്. എഴുപത്തിയൊന്ന് വയസായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിലാണ് സംസ്കരിച്ചത്.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് ലക്ഷ്മി അമ്മയെ കിണറ്റില്‍ നിന്നും കരക്കെത്തിച്ചത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭര്‍ത്താവ്: രാമകൃഷ്ണന്. മക്കള്‍: സന്തോഷ്, പ്രജീഷ്, മരുമക്കള്‍: ഷീബ, രജിന.