കേരളത്തിലെ ട്രെയിന്‍ യാത്രക്കാരോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം; കൊയിലാണ്ടിയില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍
കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഇന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് നടത്തി. കേരളത്തിലെ ട്രെയിന്‍ യാത്രക്കാരോട് കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന അവഗണനക്കെതിരെയും എംപിയുടെ അനാസ്ഥയെക്കതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പരിപാടി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ കെ.പുഷ്പജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദീപ.ഡി.ഓള്‍ഗ അധ്യക്ഷത വഹിച്ചു.
ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി.ഗിരിജ, സുനിത, എംപി അഖില എന്നിവര്‍ സംസാരിച്ചു.