അഭിമാന നിമിഷം; പാസ്സിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ്


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2023-25 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ കൊയിലാണ്ടി സി.ഐ ശ്രീലാല്‍ ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അഭിവാദ്യം സ്വീകരിച്ചു.

ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ മവ്യ കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിഹാരിക രാജ് പരേഡ് ഇന്‍ കമാന്‍ഡറും
അനുഗ്രഹ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറുമായി തിരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ പ്ലാറ്റിയൂണ്‍ തേജ പൂര്‍ണ്ണയും ആണ്‍കുട്ടികളുടെ പ്ലാറ്റിയൂണ്‍ വിശാല്‍ കൃഷ്ണയും നയിച്ചു. പരേഡിന് കമ്മ്യൂണിറ്റി പരേഡ് ഓഫീസര്‍മാരായ സുജിത്ത് സി, ലിന്‍സി കെ എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ എസ്.ഐ മാരായ ജിതേഷ്, ദിലീഷ് വാര്‍ഡ് മെമ്പര്‍ ബേബി സുന്ദര്‍രാജ്, പ്രിന്‍സിപ്പാള്‍ ചിത്രേഷ് പി.ബി, പ്രധാനധ്യാപിക ബീന കെ.സി പി.ടി.എ പ്രസിഡണ്ട് രാഗേഷ്, പി.ടി.എ പ്രതിനിതി സാബു കീഴരിയൂര്‍ എന്നിവര്‍ പങ്കെടുത്തു.