സഹോദരന്റെ കരളുമായി ഏഴുവര്‍ഷം; ഒടുക്കം ജീവിതം തിരിച്ചു പിടക്കാനാവാതെ പേരാമ്പ്ര സ്വദേശി സലീന യാത്രയായി


Advertisement

പേരാമ്പ്ര: സഹോദരന്‍ കരള്‍ പകുത്തുനല്‍കിയിട്ടും ജീവിതം പാതിവഴിയില്‍നിര്‍ത്തി സഹോദരി യാത്രയായി. താന്നിയോട് ചെറുവലത്ത് സലീനയാണ് (24) കരള്‍മാറ്റശസ്ത്രക്രിയ ചെയ്തിട്ടും ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.

Advertisement

ഏഴുവര്‍ഷം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. സഹോദരന്‍ സല്‍മാനാണ് കരള്‍ പകുത്തുനല്‍കിയത്. എറണാകുളം അമൃത ആശുപത്രിയില്‍വെച്ചായിരുന്നു ശസ്ത്രക്രിയ. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ രോഗം വീണ്ടും തളര്‍ത്തുകയായിരുന്നു.

Advertisement

ഒരുമാസമായി പോണ്ടിച്ചേരി ജിപ്മര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഉപ്പ: പരേതനായ സൈതലവി. ഉമ്മ: സുബൈദ. ഭര്‍ത്താവ്: ഷൈജല്‍. സഹോദരങ്ങള്‍: സല്‍മാന്‍, സല്‍മ, സാജിദ്, ഷംന.

Advertisement

മൃതദേഹം ഈസ്റ്റ് പേരാമ്പ്ര ജുമാ മസ്ജിദ് കബറിസ്ഥാനില്‍ കബറടക്കി.